Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനുമുള്ള അടുക്കും ചിട്ടകളും അവയില്‍ ദീക്ഷിക്കേണ്ട മുന്ഗണനാക്രമവുമാണ് ഈ കൃതയില്‍ വിവരിക്കുന്നത്. അതിന്റെ മുന്നോടിയായി ഖുര്‍ആന്റെ തന്നെ പ്രാധാന്യവും മനുഷ്യജീവിതത്തില്‍ അതു ചെലുത്തേണ്ട സ്വാധീനവും വിഷയത്തിലേക്കുള്ള പ്രവേശികയായി പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജീവിത മാതൃകകളുടെ വെളിച്ചത്തില്‍ സമഗ്രമായി വിവരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പഠനത്തിന് ആധുനിക രീതികള്‍ പ്രയോജനപ്പെടുത്തേണ്ട വിധവും ഈ കൃതിയില്‍ വ്യവഹരിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വായനക്കാര്‍ക്ക് സുഗ്രാഹ്യമാകുന്നതിന് 27 ശീര്ഷകങ്ങളിലായാണ് ഇവ വിന്യസിച്ചിരിക്കുന്നത്.