Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇത് സംവാദത്തിൻറെ പുസ്തകമാണ്. പ്രയോജനരഹിതമായ തർക്കവിതർ ക്കങ്ങളും ഖണ്ഡനമണ്ഡനങ്ങളുമൊക്കെയാണ് സംവാദം എന്ന പേരിൽ പല പ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ എന്താണ് ആരോഗ്യകരമായ സംവാദം എന്ന് അന്വേഷിക്കാനുള്ള പരിശ്രമമാണ് ഈ പു സ്തകം. തർക്ക ശാസ്ത്രം (ലോജിക്സ്) സംബന്ധിയായ ആധികാരിക ഗ്ര ന്ഥമൊന്നുമല്ലെങ്കിലും സംവാദ ചരിത്രത്തിലെ സോക്രാട്ടിക് ക്വസ്റ്റ്യനിങ്ങും ഇ ന്ത്യൻ ന്യായശാസ്ത്രവും മുതൽ ആധുനിക കാലത്തെ സംവാദമാതൃകകൾ വരെ പുസ്തകത്തിൽ പരിശോധനാ വിധേയമാകുന്നുണ്ട്. പുസ്തകത്തിലെ സംവാദചരിത്രമാകട്ടെ, സുമേറിയൻ വാദപ്രതിവാദങ്ങളും ഉപനിഷത്തുക ളും തൊട്ട് തുടങ്ങുന്നുമുണ്ട്. ചരിത്രപ്രസിദ്ധമായ ചില സംവാദങ്ങളെ (ലാസ് കാസാസ്-സെപുൽവേദ, ലിങ്കൻ-ഡഗ്ലസ്, റസ്സൽ- കോപ്ലെസ്സൻ, ചോംസ് കി-ഫുക്കോ, സീസെക്-പീറ്റേഴ്സൻ) പുസ്തകം വിശകലനം ചെയ്യുന്നു. സംവാദങ്ങൾ ആരോഗ്യകരവും പ്രയോജനപ്രദവുമാകുന്നതിൽ ശ്രദ്ധിക്കേ ണ്ട ഒട്ടേറെ കാര്യങ്ങൾ ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു.