Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മോഹിപ്പിക്കുന്ന നഗരമാണ് ദൽഹി. വിനോദ സഞ്ചാരികളെയും ചരിത്രകാരന്മാരെയും സാഹിത്യകാരെയും വിദ്യാർഥികളെയും ഇതൊന്നുമല്ലാത്തവരെയും ഒരു പോലെ ആകർഷിക്കുന്ന എന്തോ ഒന്ന് ദില്ലിക്കു മാത്രം സ്വന്തമായുണ്ട്. കാഴ്ചകളുടെ, രുചിയുടെ, ഗസലിൻ്റെ, അറിവുകളുടെ കേന്ദ്രം. ഓരോ തെരുവിനും ചരിത്രം പറയാനുണ്ടാകുന്ന പ്രൗഢമായ നഗരം. ആ നഗരവീഥികളിലൂടെ വർഷങ്ങളോളം നടന്നുതീർത്ത, ചരിത്രാന്വേഷിയായ ഒരു ഗവേഷകൻ്റെ കുറിപ്പുകളാണ് സബാഹ് ആലുവ എഴുതിയ 'ദില്ലീനാമ ' എന്ന പുസ്തകം.