Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അത് കൈവിട്ടുകളഞ്ഞാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ജാപ്പനീസ് വാക്കായ ഇച്ചിഗോ ഇച്ചി നല്കുന്ന ആശയം ഇതാണ്. നമുക്ക് ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം വളരെ പ്രത്യേകതയുള്ളതാണ്.
ഈ ആശയം സെൻ ബുദ്ധിസവുമായും 16-ാം നൂറ്റാണ്ടിലെ ഒരു ജാപ്പനീസ് ടീ സെറിമണി മാസ്റ്ററുമായും ആഴത്തിൽ ഇഴചേർന്നിരി ക്കുന്നതാണ്.് അദ്ദേഹം ആവിഷ്ക്കരിച്ച ശ്രദ്ധാന്വിതമായ ചലനങ്ങൾ ‘ശ്രദ്ധയുടെ ഒരു അനുഷ്ഠാനം' കൂടിയാണ്. അതിലുപയോഗിക്കുന്ന വളരെ സങ്കീർണ്ണമായ ചലനങ്ങൾ നമ്മെ ഈ നിമിഷത്തിലേക്ക് ഏകാഗ്രമായിരിക്കാൻ പരിശീലിപ്പിക്കുന്നു. ഈ പൗരാണികമായ ആശയത്തിൽ നിന്നാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന പുതിയ അവബോധത്തിലേക്ക് നാം എത്തിച്ചേരുന്നത്.