Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
എഡ്ഡി ജാക്കു തന്നെ ആദ്യം പരിഗണിക്കുന്നത് ഒരു ജർമ്മൻകാരനായാണ്, പിന്നെയാണ് ജൂതനായി പരിഗണിക്കുക. പക്ഷേ 1938-ൽ നാസികളുടെ മർദ്ദനമേറ്റ് ജയിലിലായതോടെ അതെല്ലാം മാറിമറിഞ്ഞു.
ആദ്യം ബുഷൻവാൾഡിലും പിന്നീട് ഓഷ്വിറ്റ്സിലും ഒടുവിൽ നാസികളുടെ മരണ മാർച്ചിലുമായി പിന്നീടുള്ള ഏഴ് വർഷങ്ങൾ എഡ്ഡി ഓരോ ദിവസവും സങ്കൽപ്പിക്കാനാകാത്ത ഭീതിയാണ് നേരിട്ടത്. അദ്ദേഹത്തിന് തന്റെ കുടുംബത്തെയും രാജ്യത്തെയും നഷ്ടപ്പെട്ടു.
അവിടെ നിന്നും അതിജീവിച്ചപ്പോൾ എല്ലാ ദിവസവും ചിരിക്കുമെന്ന് എഡ്ഡി പ്രതിജ്ഞയെടുത്തു. തൻ്റെ കഥ പറയുന്നതിലൂടെയും തന്റെ ചിന്തകൾ പങ്കുവയ്ക്കുന്നതിലൂടെയും സാധ്യമായതിൽ ഏറ്റവും നല്ല ജീവിതം നയിക്കുന്നതിലൂടെയും അദ്ദേഹം നാസി ക്യാംപുകളിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ചു. എല്ലാം സഹിക്കേണ്ടി വന്നെങ്കിലും ഇപ്പോൾ അദ്ദേഹം വിശ്വസിക്കുന്നത് താനാണ് ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ എന്നാണ്.
എഡ്ഡിക്ക് നൂറ് വയസ്സ് തികഞ്ഞപ്പോൾ പ്രസിദ്ധീകരിച്ച ഈ പുസ്തകം ശക്തവും ഹൃദയഭേദകവും പരമമായി നമ്മൾ ഇരുട്ടിൽ ചുറ്റപ്പെട്ടു നിൽക്കുമ്പോഴും സന്തോഷമെങ്ങനെ കണ്ടെത്താമെന്ന പ്രതീക്ഷയുടെ ഓർമ്മപ്പെടുത്തലുമാണ്.