Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിന്റെ അടിത്തറയാണ് തൗഹീദ്. തൗഹീദിന്റെ വിപരീതമായ ശിര്‍ക്ക് പൊറുക്കപ്പെടാത്ത പാപവും. അല്ലാഹുവില്‍ പങ്കുകാരെ ചേര്‍ക്കലാണ് ശിര്‍ക്ക്. അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതും സഹായമര്‍ഥിക്കുന്നതും ശിര്‍ക്കാകുന്നു. ഇസ്തിഗാസ എന്ന പേരിലറിയപ്പെടുന്ന ഈ ശിര്‍ക്ക് ഇന്നും നിലനില്ക്കുന്നു. ഇസ്തിഗാസയുടെ ഇസ്ലാമിക വിധിയെന്ത്? ഇസ്തിഗാസാ വാദികളുദ്ധരിക്കുന്ന തെളിവുകളുടെ അവസ്ഥ, ഗൈബ്, മുഅ്ജിസത്ത്, കറാമത്ത്, വലിയ്യ് തുടങ്ങി ഇസ്തിഗാസയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു ഈ കൃതിയില്‍.