Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ആധുനിക കാലത്ത് ലോകത്ത് ഏറ്റവുമധികം നാശം വിതച്ച ആശയമാണ് ദേശീയത. അതുകൊണ്ടുതന്നെയാണ് മാനവികമായ ആശയങ്ങൾ മുന്നോട്ട് വെച്ച രബീന്ദ്രനാഥ ടാഗോർ, ജോർജ് ഓർവെൽ, ബെനഡിക്ട് ആൻഡേഴ്സൻ, അബുൽ അഅലാ മൗദൂദി, മാർട്ടിൻ ലൂതർ കിങ് ജൂനിയർ, മുഹമ്മദ് ഇഖ്ബാൽ, ആൽബർട് ഐൻസ്റ്റൈൻ തുടങ്ങിയവർ ദേശീയതയെ വിമർശന വിധേയമാക്കിയത്. അവരുടെ ദേശീയതാ വിമർശനങ്ങളുടെ വിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അതോടൊപ്പം ദേശീയതയുടെ ചരിത്രവും അടിസ്ഥാനങ്ങളും, മാനവചരിത്രത്തിൽ അതുണ്ടാക്കിയ സംഘർഷങ്ങൾ, ദേശീയതയുമായി ബന്ധപ്പെട്ട വ്യത്യസ്ത നിലപാടുകൾ, ഫാഷിസ്റ്റ് ദേശീയതകൾ' എന്ന് തുടങ്ങി വിഷയവുമായി ബന്ധപ്പെട്ട മേഖലകളിലേക്കെല്ലാം ഈ പുസ്തകം സഞ്ചരിക്കുന്നു.