Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക പ്രബോധനത്തിനെതിരെ ശത്രുക്കളുടെ യുദ്ധ പ്രഖ്യാപനത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ലോകത്തെമ്പാടും ഇസ്ലാമിക നവജാഗരണം ദൃശ്യമായിക്കൊണ്ടിരിക്കെ ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളും പുതിയ കൂട്ടായ്മ തേടുന്നു. ആത്മസമര്‍പ്പണമാണ് ഇസ്ലാമിക പ്രബോധനം. ഒട്ടനവധി പ്രബോധകരുടെ ത്യാഗ-ധന്യ ജീവിതങ്ങള്‍ ഇഴചേര്‍ന്നതാണ് ആധുനിക ഇസ്ലാമിക പ്രബോധന ചരിത്രം. ചുറ്റുമുള്ള ചതിക്കുഴികളെ അതിജീവിച്ച് എങ്ങനെ വ്യതിരിക്തമായ വ്യക്തിത്വം രൂപപ്പെടുത്തി ദൌത്യവുമായി മുന്നേറാമെന്ന് പഠിപ്പിക്കുകയാണ് ലബനാനിലെ ഇസ്ലാമിക പ്രസ്ഥാന നായകന് ഡോ. ഫത്ഹീയകന്‍. ഇസ്ലാമിക പ്രബോധകര്‍ അവശ്യം വായിച്ചിരിക്കേണ്ട അപൂര്‍വ കൃതി.