Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വിശുദ്ധ ഖുർആനിലെ സുപ്രധാനമായ നാല് സാങ്കേതിക ശബ്ദങ്ങളാണ് ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീൻ. ഇവയുടെ അർഥകൽപനയെ ആശ്രയിച്ചിരിക്കുന്നു. ഇസ്ലാമിന്റെ പ്രപഞ്ച ദർശനവും ജീവിതാഖ്യാനവും. ഇസ്ലാം മതത്തിന്റെ സാരാംശമുൾക്കൊള്ളുന്ന ഈ പദങ്ങളുടെ വിശാലമായ അർഥതലങ്ങൾ വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അറബിഭാഷാശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ നിർധാരണം ചെയ്തുകൊണ്ട് അബുൽ അഅ്ലാ മൗദൂദി രചിച്ച ഖുർആൻ കീ ചാർ ബുൻയാദീ ഇസ്തിലാഹേൻ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണിത്. ഇസ്ലാമിക ചിന്താരംഗത്ത് കോളിളക്കം സൃഷ്ടിച്ച ഈ കൃതി വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങൾ മനസ്സിലാക്കാനാഗ്രഹി ക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട കൃതി.