Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാം എന്ത്? അതിന്റെ ലക്ഷ്യമെന്ത്? ഇസ്ലാമിക ആദര്ശവിശ്വാസങ്ങള്ക്ക് മനുഷ്യജീവിതവുമായുള്ള ബന്ധമെന്ത്? ഇസ്ലാം സ്വീകരിക്കുന്നതുകൊണ്ടുള്ള നേട്ടവും സ്വീകരിക്കാതിരിക്കുന്നതുകൊണ്ടുള്ള നഷ്ടവുമെന്ത്? അത് സമര്‍പ്പിക്കുന്ന ആദര്ശസിദ്ധാന്തങ്ങള്ക്ക് യുക്തിഭദ്രമായ വല്ല സാക്ഷ്യവുമുണ്ടോ? തുടങ്ങി ഒരന്വേഷിയുടെ മനസ്സില്‍ ഉയര്‍ന്നുവന്നേക്കാവുന്ന ഒരുകൂട്ടം സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്നു ഈ കൃതി. വിശ്വവിഖ്യാത ചിന്തകനും പണ്ഡിതനുമായ അബുല്‍അഅ്ലാ മൌദൂദിയുടെ 'രിസാലെ ദീനിയ്യാത്' എന്ന ഉര്‍ദു ഗ്രന്ഥത്തിന്റെ ആദ്യഭാഗമാണിത്. എഴുപതില്‍ പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഇസ്ലാമികദര്‍ശനം പഠിക്കാനാഗ്രഹിക്കുന്നവര്‍ അനിവാര്യമായി വായിച്ചിരിക്കേണ്ടതാണ്. ഈ കൃതിയുടെ ഇംഗ്ളീഷ് പതിപ്പിന് പ്രൊഫ. ഖുര്‍ശിദ് അഹ്മദ് തയ്യാറാക്കിയ പഠനാര്‍ഹമായ അടിക്കുറിപ്പുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.