Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിന്റെ രണ്ടാമത്തെ മൂലപ്രമാണമാണ് ഹദീസ്. ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമാണത്. സമാഹൃത ഹദീസുകളില്‍ ഏറ്റവും സുബദ്ധമെന്ന് മുസ്ലിം ലോകം അംഗീകരിച്ച 'അസ്സ്വിഹാഹുസ്സിത്ത'യില്‍ പ്രഥമവും പ്രധാനവുമാണ് സ്വഹീഹുല്‍ ബുഖാരി. അതിലെ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയും ആവര്‍ത്തനങ്ങളും ഒഴിവാക്കി സംഗ്രഹിച്ചതാണ് ഈ ഗ്രന്ഥം. ഹദീസ് വിജ്ഞാനീയവും ചരിത്രവും ഉള്ളടങ്ങിയ ആമുഖ ലേഖനങ്ങള്‍ ഇതിനെ ഒന്നുകൂടി മഹത്വപ്പെടുത്തുന്നു.