Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കുടുംബം, വിവാഹം, ദമ്പതികൾ തമ്മിലുള്ള പരസ്പര ബന്ധം, വിവാഹ ജീവിതം സംതൃപ്തമാക്കുന്നതിന് ജീവിതത്തിൽ പാലിക്കേണ്ട മര്യാദകൾ, ഗർഭധാരണം, കുഞ്ഞിന്റെ വളർച്ച, മുലയൂട്ടലിന്റെ പ്രാധാന്യം, മാതൃ-ശിശു ബന്ധത്തിൽ സ്നേഹവാത്സല്യങ്ങൾക്കുള്ള സ്ഥാനം, സാമൂഹിക മര്യാദകൾ തുടങ്ങി സാധാരണ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളെക്കുറിച്ച് കഠിനപദങ്ങളുടെ കാർക്കശ്യങ്ങളോ പാണ്ഡിത്യപ്രകടനങ്ങളോ ഇല്ലാതെ ലളിതമായി വിവരിച്ചുതരുന്ന കൃതി. വിവാഹത്തിലേക്ക് പ്രവേശിക്കുന്നവർക്കും നവദമ്പതികൾക്കും ഒരുപോലെ ഉപകാരപ്രദം. മലയാളത്തിൽ ഈ ഇനത്തിൽ ആദ്യമായി ഇറങ്ങിയ പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പ്.
ഒപ്പം ശ്രവണമധുരവും അർഥഗർഭവുമായ ആയിരത്തിലേറെ അറബി, പേർഷ്യൻ, ഉർദു പേരുകൾ മലയാളത്തിലും ഇംഗ്ലീഷിലും അർഥവും ഉച്ചാരണവും സഹിതം കൊടുത്തിരിക്കുന്നു. മതം അനുശാസിക്കുന്ന പൂർണ മനുഷ്യനിലേക്കുള്ള യാത്രയിൽ ആദ്യത്തെ ചുവടുവെപ്പുകൾക്ക് പാതയൊരുക്കിത്തരുന്ന, ഏത് വീട്ടിലും ഒഴിച്ചുകൂടാനാവാത്ത ഒരു പുസ്തകം.

മുഹമ്മദ് ആസാദിന്റെ യാത്രകൾ മറ്റു വായന സഞ്ചാരങ്ങളും

കോവിഡും കോവിഡാനന്തര ലോകവും ഇസ്ലാമിക വായന