Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനും അനുഗൃഹീത തുലികാകാരനും ഇസ്ലാമിക നവോത്ഥാന നായകനുമായ സയ്യിദ് അബുല്‍അഅ്ലാ മൗദൂദിയുടെ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തഫ്ഹീമുല്‍ ഖുര്‍ആനി'ല്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ കൃതി. മുസ്ലിംകളുടെ ധാര്‍മിക-സാമൂഹിക ജീവിതത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന സൂറതുന്നൂറിന്റെ വ്യാഖ്യാനമായ ഈ കൃതി ഇസ്ലാമിലെ ധാര്‍മിക സദാചാര നിയമങ്ങളുടെയും സാംസര്‍ഗിക മുറകളുടെയും കുടുംബജീവിത ചട്ടങ്ങളുടെയും ഒരുജ്ജ്വല പഠനമാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിലെന്നപോലെ നിയമ ഗവേഷണത്തിലും അതിന്റെ പ്രമാണ തത്ത്വങ്ങളിലും ഗന്ഥകര്ത്താവിനുള്ള അവഗാഹത്തിന്റെയും പറന്ന വിജ്ഞാനത്തിന്റെയും നിദര്‍ശനം കൂടിയാണീ കൃതി. സാധാരണക്കാര്‍ക്ക് മാത്രമല്ല, അഭിഭാഷകര്‍, ന്യായാധിപര്‍, നിയമ-സാമൂഹികശാസ്ത്ര അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവര്ക്കും വളരെ പ്രയോജനപ്രദമാണീ ഗ്രന്ഥം. ഇസ്ലാമിക നിയമത്തെയും സാംസര്‍ഗിക വ്യവസ്ഥയെയും കുറിച്ച് അറബിഭാഷയില്‍ പോലും ഒരിടത്ത് ക്രോഡീകൃതമായി ലഭിക്കാത്ത ധാരാളം അറിവ് ഇതില്‍നിന്ന് ലഭിക്കും.